കടക്കാർക്ക് ഇളവ് നൽകുക സുഭാഷിതം 814 / 15 – 5 – 2018

 

കടക്കാർക്ക് ഇളവ് നൽകുക

حَدَّثَنَا عبد الله قال حَدَّثَنَا خَالِدُ بْنُ خِدَاشِ بْنِ عَجْلَانَ قَالَ حَدَّثَنَا حَمَّادُ بْنُ زَيْدٍ عَنْ أَيُّوبَ عَنْ يَحْيَى بْنِ أَبِي كَثِيرٍ عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ أَنَّ أَبَا قَتَادَةَ طَلَبَ غَرِيمًا لَهُ فَتَوَارَى عَنْهُ ثُمَّ وَجَدَهُ فَقَالَ إِنِّي مُعْسِرٌ قَالَ آللَّهِ قَالَ أَللَّهِ قَالَ أَبُو قَتَادَةَ سَمِعْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ [يَقُولُ] مَنْ سَرَّهُ أَنْ يُنْجِيَهُ اللَّهُ عَزَّ وَجَلَّ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنْظِرْ مُعْسِرًا أو ليضع عنه.
[ابن أبي الدنيا ,اصطناع المعروف لابن أبي الدنيا ,page 124]

ഒരിക്കൽ അബൂ ഖതാദ തങ്ങൾ അവർക്ക് കടം വീട്ടാനുള്ള ഒരാളെ തേടിയിറങ്ങി. മഹാനവർകളെ കണ്ടതോടെ കടക്കാരൻ ഒളിഞ്ഞു നിൽക്കാൻ ശ്രമിച്ചു. പിന്നീട് അബൂ ഖതാദ തങ്ങൾ തെരഞ്ഞ് പിടിച്ചപ്പോൾ അയാൾ പറഞ്ഞു : “ഞാൻ ഞെരുക്കക്കാരനാണ്.” (കടം വീട്ടാൻ കൈവശം ഒന്നുമില്ലാത്തവനാണ്)

മഹാനവർകൾ ചോദിച്ചു : “അല്ലാഹുവാണോ സത്യം?” (ഞെരുക്കക്കാരനാണെന്ന് പറഞ്ഞത് സത്യം തന്നെയാണോ?) അയാൾ പറഞ്ഞു : “അല്ലാഹുവാണ് സത്യം!”

അബൂ ഖതാദ തങ്ങൾ പറഞ്ഞു : റസൂലുല്ലാഹി തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : “പാരത്രിക നാളിലെ പ്രയാസങ്ങളിൽ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആർക്കെങ്കിലും ഇഷ്ടമാണെങ്കിൽ അവൻ ഒരു ഞെരുക്കക്കാരന് കടത്തിൻറെ അവധി നീട്ടിക്കൊടുക്കുകയോ അയാളത്തൊട്ട് കടസംഖ്യ ഇളവ് ചെയ്ത് കൊടുക്കുകയോ ചെയ്തു കൊള്ളട്ടെ!”

സുഭാഷിതം 814 / 15 – 5 – 2018
അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8589921313
***********************
‘സുഭാഷിതം’ ഗ്രൂപിൽ ചേരാൻ
9605283431ൽ വാടസപ്പിൽ ബന്ധപ്പെടുക

Be the first to comment

Leave a Reply

Your email address will not be published.


*