റമളാനിന്റെ ആദ്യപത്തില്‍ ഈ കാര്യം ചെയ്യണേ | Hafiz Mashood Saqafi Goodalloor

റമളാനിന്റെ ആദ്യപത്തില്‍ ഈ കാര്യം ചെയ്യണേ | Hafiz Mashood Saqafi Goodalloor

അല്ലാഹു നമ്മുടെ ഇരു ലോക ജീവിതം സന്തോഷത്തിലാക്കട്ടെ,വീഡിയോ ഷെയര്‍ ചെയ്യുന്നതില്‍ ഉപരി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക …അള്ളാഹു ഇതൊരു സ്വാലിഹായ അമല്‍ ആയി സ്വീകരിക്കുമാറാകട്ടെ …നിങ്ങളുടെ ദുആയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്…നമ്മളെ എല്ലാവരെയും ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഒരിമിച്ചു കൂട്ടുമാറാകട്ടെ …ആമീന്

ഇസ്ലാമിക പ്രചരണാർത്തം അറേബ്യൻ നാടുകളിൽ നിന്ന് മാലിക്ബ്നു ദീനാർ(റ)വിനു ശേഷവും ഒരുപാട് സൂഫി വര്യൻമാർ ഇന്ത്യയിലേക്ക് വന്നതായി ചരിത്രങ്ങളിൽ കാണാം.ദേശവും കുടുംബവും എല്ലാം ത്യജിച്ച് നാഥനിൽ മാത്രം ജീവിതം അർപ്പിച്ചായിരുന്നു അവരുടെയൊക്കെ ദേശാടനം.അങ്ങനെ ബഗ്ദാദിൽ നിന്ന്(ഏകദേശ അറിവ്) കേരളത്തിലേക്ക് എത്തിച്ചേർന്ന ഒരു സംഘം സൂഫീ വര്യരിൽ ഒരാളാണ് കോഴിക്കോട് ജില്ലയിലെ വടകരയ്കടുത്ത പറമ്പിൽ പള്ളിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നത്. പറമ്പിൽ പള്ളിയുടെ ചരിത്രം തുടങ്ങുന്നത് ഈ മഹാനുഭാവനിൽ നിന്നാണെന്ന് പഴമക്കാരിൽ നിന്ന് കേട്ടിട്ടുണ്ട്. അന്ന് കാടും കുന്നും നിറഞ്ഞ ഈ പ്രദേശം അന്നത്തെ നാടുവാഴിയായിരുന്ന കുറുക്കാട്ട് ജമ്മിയുടെ കൈവശമായിരുന്നു.അവിടെയായിരുന്നു മഹാനവർകൾ ധ്യാനനിരതനായത്.അങ്ങനെയിരിക്കെ നാടുവാഴിയുടെ മകൾക്ക് ഒരു രോഗം വന്നു.എല്ലാ ചികിത്സയും പരീക്ഷിച്ചെങ്കിലും ഒന്നും ഫലിച്ചില്ല.അങ്ങനെ ധാരാളം അത്ഭുത സിധിയിൽ പ്രശസ്തമായ ശൈഖിന്റെ സന്നിധിയിലേക്ക് നാടുവാഴി എത്തുകയും വിവരം പറയുകയും ചെയതു.ശൈഖവർകൾ വെള്ളം മന്ത്രിച്ച് അത് മകൾക്ക് നൽകാൻ ആവശ്യപ്പെട്ടു.അത്ഭുതമെന്ന് പറയട്ടെ അത് കഴിച്ച് കുട്ടിയുടെ രോഗം പൂർണമായി മാറി.അതിനു പ്രത്യുപകാരമായി നാടുവാഴി ആ സ്ഥലം ശൈഖവർകൾക്ക് കൈമാറി.പിന്നീട് അവിടെ പള്ളിയും അനുബന്ധകാര്യങ്ങളും ഉണ്ടാക്കുകയും ശൈഖവർകൾ ദീർഘകാലം അവിടെ വസിക്കുകയും അവിടെ തന്നെ വഫാത്താവുകയും ചെയ്തു.ഇന്നും ഒരുപാട് ആളുകൾ ആത്മശാന്തി തേടി മഹാനവർകളുടെ അടുത്തേക്ക് വരുന്നു.കാലാന്തരങ്ങളിൽ സന്ദര്‍ശകരുടെ സൌകര്യത്തിനു വേണ്ടി ഈ പ്രദേശം മാറ്റങ്ങൾ വരുത്തിയെങ്കിലും ഇന്നും ഒരു ചെറിയ കുന്നിൻ പ്രദേശം പോലെ തോന്നിക്കും.വഴി:കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് വില്ല്യാപ്പള്ളി ആയഞ്ചേരി റൂട്ടിൽ വില്ല്യാപ്പള്ളി ടൌണിൽ നിന്ന് ഏകദേശം ഒരു കിലോ മീറ്റർ ദൂരം

 

Be the first to comment

Leave a Reply

Your email address will not be published.


*